Breaking News
Home / Articles / സ്നേഹം കൊണ്ട് വിരുന്നൂട്ടിയ കൊടപ്പനക്കൽ തറവാട്

സ്നേഹം കൊണ്ട് വിരുന്നൂട്ടിയ കൊടപ്പനക്കൽ തറവാട്

കുറെ നാളത്തെ ആഗ്രഹമായിരുന്നു കൊടപ്പനക്കൽ തറവാട്ടിൽ ഒന്ന് സന്ദർശിക്കണം എന്നത്… കഴിഞ്ഞ മാനവമൈത്രി സംഗമത്തിന് എന്റെ പ്രിയ സഹോദരൻ ബഹു. റിയാസ് മലയമ്മയെയും കൂട്ടി പാണക്കാട്ടേക്ക് തിരിച്ചു. – ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ആ നന്മ മുറ്റത്ത് എത്തിയപ്പോൾ ഒരു പാട് സന്തോഷം തോന്നി.. പിന്നെയാണ് ശരിക്കും പാണക്കാട്ടെ ആ സ്നേഹം ഞാൻ അനുഭവിച്ച് അറിഞ്ഞത്.. ആദ്യം തന്നെ ബഹു.മുനവ്വറലി തങ്ങളെ കണ്ടു
റിയാസ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. മുനവ്വറലി തങ്ങളുടെ ക്ഷണം സ്വീകരിച്ച് നേരെ സയ്യിദ് ഹമീദലി തങ്ങളുടെ വീട്ടിലേക്ക് .. അവിടെ എത്തിയപ്പോൾ തന്നെ പൂമുഖത്ത്
പുഞ്ചിരിയുമായി മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക ബഹു. ബഷീർ ഫൈസി ദേശമംഗലം… കണ്ടയുടൻ സ്നേഹത്തോടെ ആലിംഗനം ചെയ്തു. അപ്പോഴേക്കും ഗൃഹനാഥൻ ഹമീദലി തങ്ങൾ അകത്തേക്ക് ക്ഷണിച്ചു. സ്വീകരണമുറിയിൽ പ്രവേശിച്ചതും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വം, ബഹു. അബ്ദു സമദ് സമദാനി സാഹിബ്
മനസ്സ് സന്തോഷം കൊണ്ട് അലതല്ലിയ നിമിഷം. അല്പസമയം കഴിഞ്ഞപ്പോൾ ബഹു. മഞ്ഞളാംകുഴി അലി സാഹിബ്, അബ്ദുറബ്ബ് സാഹിബ്, തുടങ്ങിയവരും എത്തി. എല്ലാവരുടെയും കൂടെ ഞാനും സ്വീകരണ മുറിയിൽ.. അതിനിടയിൽ തണുത്ത ഇളനീരും മധുര പലഹാരങ്ങളും എത്തി. [പാണക്കാട് കൊടപ്പനക്കലിന്റെ സ്നേഹ മധുരം..] അല്പം കഴിഞ്ഞ് സമ്മേളന സ്ഥലത്തേക്ക് പോയി. സമ്മേളന ശേഷം എന്റെ ആഗ്രഹം നിറവേറ്റുവാൻ [സയ്യിദ് ഹൈദരലി തങ്ങളെ കാണുവാൻ ] കൊടപ്പനക്കൽ തറവാട്ടിൽ എത്തി.
ഏകദേശം സമയം രാത്രി 9 മണി.
അപ്പോഴും ഒരു നൂറോളം ആളുകൾ അവിടെ ഉണ്ട് .. എന്തോ പ്രധാന കാര്യം ചർച്ച ചെയ്യുകയാണെന്ന് അറിഞ്ഞു. .. ആ തിരക്ക് കണ്ടപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. “തങ്ങളെ ” കാണുവാൻ സാധിക്കാതെ മടങ്ങുവാനും മനസ്സ് തയ്യാറല്ല.
കാത്തിരിപ്പ് തുടരവെ ചൂട് കട്ടൻ ചായയും, മധുര പലഹാരവും എത്തി. സമയം കടന്നു പോയ്കൊണ്ടിരുന്നു 10 മണി ആയപ്പോൾ ഇനി ഇന്ന് തങ്ങളെ കാണുവാൻ സാധിക്കില്ല എന്ന തോന്നൽ മനസ്സിനെ വേദനിപ്പിച്ചു.
[ കാരണം എനിക്ക് രാത്രി തന്നെ കൊയിലാണ്ടി എത്തേണ്ടതുണ്ട്] അപ്പോൾ ബഹു.ഉമ്മർ പാണ്ടികശാല സാഹിബിനെ കണ്ട് റിയാസ് കാര്യം സൂചിപ്പിച്ചു.
അല്പം കഴിഞ്ഞപ്പോൾ ഉമ്മർ സാഹിബ് ഞങ്ങളെ അകത്തേക്ക് വിളിച്ചു… അതെ ഞാൻ കാത്തിരുന്ന നിമിഷം…..” പാണക്കാട്ടെ ഹരിത താരകം സയ്യിദ് ഹൈദരലി തങ്ങൾ ” തൊട്ടു മുൻപിൽ. പുഞ്ചിരിയോടെ ഹസ്തദാനം ചെയ്ത് പതിവ് സന്ദർശക മുറിയിൽ നിന്നും മാറി പ്രത്യേകം റൂമിൽ അല്പനേരം സൗഹൃദ സംഭാഷണം .. അവിടുന്ന് ഇറങ്ങുവാൻ നേരം തങ്ങൾ അകത്തു പോയി ഒരു പിടി ഈത്തപഴം എനിക്കു തന്നു ..
“സ്നേഹ, സൗഹാർദ്ദത്തിന്റെ തിരുമധുരം ” ആ ദൈവീക കരങ്ങളിൽ നിന്നും ലഭിച്ചത് സ്നേഹത്തിന്റെ മധുരം..
അതും നുകർന്ന് പാണക്കാട് കൊടപ്പനക്കലെ പടിയിറങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു വീണ്ടും ഈ തിരുമുറ്റത്ത് വരണം എന്ന് .. ഇതിനെല്ലാം എനിക്ക് സഹായമായത് എന്റെ സ്വന്തം ” റിയാസ് മലയമ്മ ” ആണ് ..
ഇനിയും ഒരുപാട് എഴുതുവാൻ മനസ്സിൽ ഉണ്ട് ..അത് വേറെ ഒരു അവസരത്തിൽ .. പോസ്റ്റ് ദീർഘിച്ചതിൽ ക്ഷമ ചോദിക്കുന്നു ..
എനിക്ക് കൊടപ്പനക്കൽ തറവാട് നൽകിയ സ്നേഹവും, സ്വീകരണവും പങ്കുവെയ്ക്കുവാൻ ഇനിയും അവസരം ഉണ്ടാകട്ടെ..
ഈ സ്നേഹ ‘സൗഹാർദ്ദം എന്നും കാത്ത് സൂക്ഷിക്കും ..
ഹൃദയത്തിൽ നിന്നും സ്നേഹം മാത്രം പങ്ക് വെച്ച് …..


#ഹരികൃഷ്ണൻ നമ്പൂതിരി കൊയിലാണ്ടി….

Facebook Post :

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍