Breaking News
Home / Articles / കുട്ടികളുടെ ശിഹാബ് തങ്ങൾ [ഭാഗം- 2]

കുട്ടികളുടെ ശിഹാബ് തങ്ങൾ [ഭാഗം- 2]

ആദ്യത്തെ കൺമണി
പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ യൗവ്വന കാലം ഇരുപത് തികയുംമുമ്പെ വിവാഹാലോചനകൾ വരാൻ തുടങ്ങി വെളുത്ത സുമുഖനായ ചെറുപ്പക്കാരൻ ബുദ്ധിമാൻ,പണ്ഡിതൻ, ആത്മീയ ശക്തിയുള്ള മഹാൻ വിവാഹാലോചനകൾ വരാൻ ഇനിയെന്ത് വേണം? പഴമള്ളൂരിൽ നിന്ന് ഒരാലോചന പൗരപ്രമുഖനായ സയ്യിദ് ഹാമിദ് കുഞ്ഞിസീതിക്കോയ തങ്ങൾ അവർകളുടെ മകൾ ചെറുകുഞ്ഞി ബീവി (ആഇശ) ശിഹാബുദ്ദീൻ ഖബീല തന്നെ

ഇരുകൂട്ടർക്കും ഇഷ്ടമായി വിവാഹമുറപ്പിച്ചു ഖബീലയുടെ നിലക്കൊത്ത വിവാഹം തന്നെ നടന്നു ചെറുകുഞ്ഞിബീവി കൊടപ്പനക്കൽ തറവാട്ടിലെത്തി ഭർത്താവിന്റെ തിരക്കു പിടിച്ച ജീവിതം മറ്റുള്ളവർക്കു വേണ്ടി അർപ്പിക്കപ്പെട്ട ദിനരാത്രങ്ങൾ ചെറുകുഞ്ഞി ബീവി എല്ലാം കണ്ടറിഞ്ഞു ഭർത്താവിന്റെ ജീവിതത്തിൽ അലിഞ്ഞു ചേർന്നു

ഏറെ കഴിയുംമുമ്പെ ചെറുകുഞ്ഞി ബീവി ഗർഭിണിയായി നാട്ടുനടപ്പനുസരിച്ചു അവരെ പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഭാര്യ പഴമുള്ളൂരിലും ഭർത്താവ് പാണക്കാട്ടുമായി തിരക്കിനിടയിൽ വീണു കിട്ടുന്ന ചെറിയ ഇടവേളകളിൽ പൂക്കോയ തങ്ങൾ പഴമുള്ളൂരിലെത്തും ഭാര്യയെ കണ്ട് മടങ്ങും
1936 മെയ് നാലാം തിയ്യതി

ചെറുകുഞ്ഞി ബീവി ഒരാൺകുഞ്ഞിനെ പ്രസവിച്ചു കുടുംബത്തിൽ സന്തോഷം പൂത്തിരി കത്തി കുഞ്ഞിന് പേരിടണം പൂക്കോയ തങ്ങൾ നന്നായി ചിന്തിച്ചു പേര് കണ്ടെത്തി

ശിഹാബുദ്ദീൻ ഖബീലയുടെ ശിഹാബ് കുട്ടിക്കാലത്ത് തന്നെ പോറ്റിവളർത്തിയ അലി പൂക്കോയ തങ്ങളുടെ പേരിലെ അലി നബി (സ) തങ്ങളുടെ പേര് മൂന്നും ചേർന്നപ്പോൾ മുഹമ്മദലി ശിഹാബ് എന്നായി

ആദ്യത്തെ കൺമണി സ്നേഹവും വാത്സല്യവും ലാളനയുമേറ്റ് വളർന്നു വീട്ടുകാരുടെ വിളിപ്പേര് കോയമോൻ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന മോൻ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ആൾത്തിരക്ക് കണ്ടാണ് വളർന്നത്

ഉപ്പായെ കാണാനെത്തുന്ന ആൾക്കൂട്ടം എന്നും ഈ മുറ്റത്ത് ആൾക്കൂട്ടമാണ് വരുന്നവർക്കെല്ലാം ചായ കൊടുക്കുന്നു ഉപ്പായോടൊപ്പം ആഹാരം കഴിക്കാൻ ഓരോ നേരവും പ്രമുഖരുടെ കൂട്ടം ഇവരെല്ലാം എന്തിന് വരുന്നു? ഇവർക്കെല്ലാം ഉപ്പായോടെന്താണ് പറയാനുള്ളത്?

ഓർമ്മവെച്ച നാൾ മുതൽ മോൻ അതൊക്കെ ചിന്തിക്കാൻ തുടങ്ങി ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ കൊച്ചുനാളിൽ തന്നെ മോൻ മനസ്സിലാക്കി ഉപ്പായുടെ മുമ്പിൽ വന്ന് കണ്ണീരൊഴുക്കുന്നവർ നെടുവീർപ്പിടുന്നവർ തേങ്ങിക്കരയുന്നവർ എല്ലാ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരയുന്നവർ എന്താണവർ പറയുന്നത്?

വേദനയുടെ കഥകൾ ജീവിതത്തിലെ പ്രതിസന്ധികൾ, പ്രയാസങ്ങൾ, പ്രാരാബ്ധങ്ങൾ ,അക്രമ സംഭവങ്ങൾ, നീതിനിഷേധത്തിന്റെ കഥകൾ ആ കോലായിലും മുറ്റത്തും വീണ കണ്ണുനീർ തുള്ളികളെത്ര ഉപ്പാക്ക് മോനെ താലോലിക്കാൻ സമയം പരിമിതം മോനെ എങ്ങനെ വളർത്തിയെടുക്കണമെന്ന് ഉപ്പാക്കറിയാം ചിട്ടയൊത്ത ജീവിതം തന്നെ പരിശീലിപ്പിച്ചു തുടങ്ങി ഉമ്മാക്കും തിരക്കാണ് അടുക്കളയിൽ തിരക്കൊഴിഞ്ഞ നേരമില്ല ആർക്കെല്ലാം ആഹാരമുണ്ടാക്കണം എവിടെയെല്ലാം ബന്ധുക്കളുണ്ട് അവരൊക്കെ ഇടക്കിടെ വിരുന്നു വരും അവരെ സ്വീകരിക്കണം സൽക്കരിക്കണം വീട് വെക്കാൻ നിശ്ചയിച്ചവർ വരും പണി തുടങ്ങാൻ പറ്റിയ ദിവസം ഏതെന്ന് പറഞ്ഞുകൊടുക്കണം മക്കളെ കെട്ടിക്കാനുള്ളവർ വരും നിക്കാഹിന് പറ്റിയ ദിവസം പറഞ്ഞു കൊടുക്കണം വീട് പണി തീർന്നവർക്ക് താമസം തുടങ്ങാൻ തിയ്യതി നിശ്ചയിച്ചു കിട്ടണം തിയ്യതി നിശ്ചയിച്ചു കിട്ടിയാലും ചിലർ പോവില്ല തങ്ങളുപ്പ വരണം ദുആ ഇരക്കണം

കച്ചവടം തുടങ്ങാൻ പോവുന്നവർക്ക് പറ്റിയ ദിവസം ഏതെന്നറിയണം ഷോപ്പ് ഉൽഘാടനത്തിന് തങ്ങളെ ക്ഷണിക്കാൻ വന്നവർ മറ്റൊരു കൂട്ടർ

എന്തെല്ലാം ആവശ്യക്കാർ ആരെയും മുഷിപ്പിക്കാറില്ല വന്നവരെയൊക്കെ ആശ്വാസത്തോടെ പറഞ്ഞയക്കും വെപ്രാളത്തോടെ വന്നവരുടെ മുഖം മോൻ ശ്രദ്ധിച്ചിട്ടുണ്ട് ആശ്വാസത്തോടെ മടങ്ങിപ്പോവുമ്പോഴുള്ള അവരുടെ മുഖഭാവവും ശ്രദ്ധിച്ചിട്ടുണ്ട്

അങ്ങനെ കുട്ടിക്കാലത്ത് തന്നെ കണ്ടുപഠിച്ച പാഠങ്ങളെത്ര കേട്ടറിഞ്ഞ വിവരങ്ങളെത്ര ജീവിതത്തിന്റെ കയ്പും മധുരവും കൺമുമ്പിലൂടെ ഒഴികിപ്പോവുകയാണ് അതെല്ലാം കണ്ടറിഞ്ഞുകൊണ്ടാണ് കുട്ടിയുടെ വ്യക്തിത്വം രൂപപ്പെട്ടു വരുന്നത്

ഉപ്പയാണ് എല്ലാറ്റിനും മാതൃക

ഉപ്പായുടെ ഉറക്കം, ഉണർച്ച,ദിനചര്യകൾ, ആഹാരം, വസ്ത്രധാരണം,സംസാരരീതി,ആളുകളോടുള്ള ഇടപെടൽ ആഗതരെ വേർതിരിച്ചു മനസ്സിലാക്കാനുള്ള കഴിവ് ഉപ്പായുടെ ഇബാദത്ത് പതിവായി ചൊല്ലുന്ന വിർദുകൾ ഉപ്പായുടെ ആത്മീയ ലോകം അവിടത്തെ അജബുകൾ മോൻ ശൈശവം വിട്ട് ബാല്യത്തിലെത്തിയിരിക്കുന്നു നല്ല ബുദ്ധിയും ഓർമ്മശക്തിയും ഇനി പഠിപ്പിക്കാനയക്കണം ദീനിന്റെ അറിവും ദുനിയാവിന്റെ അറിവും നേടണം പാണക്കാട് സ്കൂളിലയക്കാം അവിടെ രണ്ടും പഠിപ്പിക്കുന്നുണ്ട് കുഞ്ഞഹമ്മദ് മൊല്ലാക്ക നാട്ടുകാർക്ക് കുഞ്ഞാമുമൊല്ലാക്ക പാണക്കാട് സ്കൂളിൽ കുട്ടികളെ മതം പഠിപ്പിക്കുന്ന ഉസ്താദ് മതപഠനം കഴിഞ്ഞാൽ എഴുത്തും വായനയും പഠിപ്പിക്കുന്ന മാസ്റ്ററും അദ്ദേഹം തന്നെ ഇടക്കിടെ കൊടപ്പനക്കൽ തറവാട്ടിൽ വരും തങ്ങളുപ്പാപ്പായെക്കാണാൻ വെറുതെയൊന്നു കാണുക അത് മതിയല്ലോ ബർക്കത്ത് കിട്ടാൻ കാണാതിരുന്നാൽ മനസ്സിന് പൊറുതികേടാണ് ഓടിവരും കാണും സലാം പറയും കൈപിടിച്ചു മുത്തും മതി തൃപ്തിയായി കട്ടൻചായ കുടിച്ച് മടങ്ങും അങ്ങനെ വന്ന ഒരു വരവിൽ തങ്ങളുപ്പാപ്പ ഒരു കാര്യം പറഞ്ഞു കോയമോനെ ഓത്തിനു ചേർക്കണം ഡി.എം.ഡി. സ്കൂളിലും ചേർക്കണം കുഞ്ഞാമുമൊല്ലാക്കാക്ക് മനസ്സിൽ കൊള്ളാത്ത സന്തോഷം മോൻ പഠിച്ചു വലിയ ആളായിത്തീരണം നല്ല ദിവസം പഠിപ്പ് തുടങ്ങണം തങ്ങളുപ്പാപ്പ നല്ല നാൾ കണ്ടെത്തി വിവരം മൊല്ലാക്കയെ അറിയിച്ചു കോയമോൻ ഓതിപ്പഠിക്കാൻ പോവുന്നു കൊടപ്പനക്കൽ തറവാട്ടിൽ ഉത്സവം വന്നത് പോലെയായി നല്ല പ്രഭാതം കോയമോനെ കുളിപ്പിച്ചൊരുക്കി ബീവിത്താത്താക്കും തങ്ങളുപ്പാപ്പാക്കും മനം നിറയെ സന്തോഷം ഉപ്പായുടെ കൈ പിടിച്ചു നടന്നു ഡി.എം.ആർ.ഡി സ്കൂളിലെത്തി അപരിചിതമായ അന്തരീക്ഷം കുട്ടികളെല്ലാം നോക്കുന്നു വെളുത്ത മുഖം വാടി പിന്നെയൊരു കരച്ചിൽ ഉപ്പ ആശ്വസിപ്പിക്കാൻ നോക്കി കുഞ്ഞഹമ്മദ് മൊല്ലയും മോനെ ആശ്വസിപ്പിച്ചു ഒന്നും ഫലിച്ചില്ല

അന്ന് ഉമ്മ ആകാംക്ഷയോടെ മോനെ കാത്തിരിക്കുകയായിരുന്നു കരഞ്ഞ വിവരമറിഞ്ഞ് ഉമ്മാക്കും സങ്കടമായി അന്ന് രാത്രി ഉമ്മ നല്ല ഉപദേശം നൽകി മനസ്സിന് ധൈര്യം കിട്ടി പിന്നെ ക്ലാസുമായി ഇണങ്ങി

കുഞ്ഞഹമ്മദ് മൊല്ലാക്കയുടെ മതപഠന ക്ലാസുകൾ ഇഷ്ടപ്പെട്ടു ഒന്നാം ക്ലാസിൽ പഠിപ്പിക്കാൻ വന്നത് പോക്കു മാസ്റ്റർ ചേക്കുട്ടി മാസ്റ്റർ മറ്റൊരധ്യാപകൻ

നന്നായി പഠിക്കുന്ന കുട്ടി മാസ്റ്റർമാരുടെ പ്രിയ ശിഷ്യൻ ധാരാളം കൂട്ടുകാർ അങ്ങനെ പ്രാഥമിക സ്കൂൾ കാലഘട്ടം ആഹ്ലാദകരമായി മാറി മഴക്കാലം വന്നു കോയമോന്റെ മനസ്സിൽ മഴക്കാല സ്മരണകൾ മായാതെ നിന്നു നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴ തുള്ളിക്ക് കുടം വീഴുന്ന പേമാരി ആഞ്ഞുവീശുന്ന ശീതക്കാറ്റ് എങ്ങും വറുതിയുടെ കഥകൾ മാത്രം നാശനഷ്ടങ്ങളുടെ കണക്കുമായെത്തിയ നാട്ടുകാർ അവർക്കു പിന്നാലെ വന്ന വിദൂര ദേശക്കാർ കടലണ്ടിപ്പുഴയുടെ തീരങ്ങളിൽ വെള്ളപ്പൊക്കം വീടുകളിൽ വെള്ളം കയറി വിലപ്പെട്ട പലതും ഒലിച്ചുപോയി കൊടപ്പനക്കൽ തറവാട്ടിന്റെ മുമ്പിലൂടെ പുതുവെള്ളം കുത്തിയൊലിച്ചു ദിവസങ്ങളോളം തിമർത്തുപെയ്ത മഴ മെല്ലെ ശാന്തമായി കിഴക്കൻ ചക്രവാളത്തിൽ പ്രകാശ കിരണങ്ങൾ പ്രത്യക്ഷപ്പെട്ടു കൊടപ്പനക്കൽ തറവാട്ടുമുറ്റത്ത് വീണ്ടും ആൾക്കൂട്ടം രൂപംകൊണ്ടു

കോയമോൻ എല്ലാം കാണുന്നു അറിയുന്നു മഴ മാറി കടലുണ്ടിപ്പുഴ ശാന്തമായൊഴുകി കടലുണ്ടിപ്പുഴയിലെ ഓളങ്ങൾ നോക്കിനിൽക്കുമ്പോൾ മോന്റെ മനസ്സ് നിറയെ അനുഭൂതി

പുഴയും മനോഹരമായ തീരവും പച്ചപിടിച്ച തീരങ്ങൾക്കെന്തൊരു ഭംഗി ഏതെല്ലാം വൃക്ഷങ്ങൾ, ചെടികൾ, ലതകൾ കനകുംഭങ്ങൾ പേറി നിൽക്കുന്ന കേര വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങൾ വിടർന്നു പരിമളം പരത്തുന്ന മനോഹരമായ പൂക്കൾ എല്ലാം ആ കൊച്ചു മനസ്സിൽ നന്നായി പതിഞ്ഞു കണ്ണടച്ചാലും മാഞ്ഞുപോകാത്ത മനോഹര ദൃശ്യങ്ങൾ കലപില ശബ്ദിച്ചുകൊണ്ട് കിളികൾ പറന്നുപോയപ്പോൾ ആ കൊച്ചു കണ്ണുകളിൽ വിസ്മയം വിടർന്നു മേഞ്ഞു നടക്കുന്ന നാൽക്കാലികളെ നോക്കിനിന്നു കടലുണ്ടിപ്പുഴയുടെ തീരങ്ങളെ ബന്ധിപ്പിക്കുന്ന തോണി അതിൽ കയറിപ്പോവുന്ന നാനാജാതി മതക്കാരായ യാത്രക്കാർ മോനെ അറിയാത്ത ആരും അക്കൂട്ടത്തിലില്ല നാട്ടിന്റെ ഓമനയായി വളർന്ന കുട്ടി പാട്ടു കേൾക്കുമ്പോൾ എല്ലാം മറന്ന് കേട്ടിരിക്കും ഈ ഗ്രാമത്തിനെന്തൊരു ഭംഗിയാണ് നീലാകാശം അവിടെ മേഞ്ഞു നടക്കുന്ന മേഘങ്ങൾ എല്ലാ കാഴ്ചകളും മനസ്സ് ഒപ്പിയെടുക്കുന്നു സായാഹ്നങ്ങളിൽ കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു കഥ പറഞ്ഞും പാട്ടുപാടിയും സായഹ്ന വേളകൾ ആസ്വാദ്യമാക്കി പഠനത്തിനും കുട്ടിക്കളികൾക്കുമിടയിൽ വർഷങ്ങൾ കടന്നുപോയി അഞ്ചാം ക്ലാസ് പഠനം പൂർത്തിയായി

പാണക്കാട് സ്കൂളിലെ പഠനം തീരുകയാണ് ഇനിയെന്ത് ? കൂട്ടുകാരധികവും പഠനം ഇവിടംകൊണ്ടവസാനിപ്പിക്കും മോന് ഇനിയും പഠിക്കാൻ മോഹം ഉപ്പ അതറിഞ്ഞ് പരിപാടികൾ നിശ്ചയിച്ചു കഴിഞ്ഞിരുന്നു

(തുടരും)
കടപ്പാട്: TP Mujeeb

www.facebook.com/panakkadcorner

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍