Breaking News
Home / News / സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ സന്ദർശിച്ചു

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ സന്ദർശിച്ചു

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ വീണ്ടും കാണാൻ സാധിച്ചു.നമ്മെ സംബന്ധിച്ചു ഏറ്റവുമധികം കുടുംബവുമായും വീടുമായും ബന്ധം പുലർത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.35 വർഷക്കാലത്തോളം ബാപ്പയുടെ ആത്മസുഹൃത്തായിരുന്നു ഷെയ്ഖ് ഹാഷ്‌മി.കേരളത്തിൽ വരുമ്പോഴൊക്കെ വീട്ടിൽ വന്നും മറ്റ് സമ്മേളന വേദികളിൽ വെച്ചുമൊക്കെ ഓർമവെച്ച നാൾ തൊട്ടേ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.അദ്ദേഹത്തിൻറെ ആത്മീയ പ്രസന്നതയുള്ള മുഖം എന്നും സന്തോഷവും പ്രചോദനവും നൽകുന്ന ഒന്നായിരുന്നു.

ഇന്നലത്തെ സായന്തനത്തിൽ തീർത്തും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അദ്ദേഹം സമ്മാനിച്ചത്.ഷെയ്ഖ് അലി അൽ ഹാഷിമിയുടെ ക്ഷണപ്രകാരം അബൂദാബിയിലെ അൽ ഐൻ റോഡിലുള്ള അദ്ദേഹത്തിൻറെ ഫാം ഹൌസിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു സന്ദർശനം.അവിടെ വളരെയധികം ആത്മാര്ഥതയുടെയുള്ള,നിഷ്കളങ്കമായ അദ്ദേഹത്തിൻറെ ആതിഥേയത്വത്തിന് ഞങ്ങൾ സാക്ഷിയായി.3 മണിക്കൂറിലധികം സമയം അദ്ദേഹവുമൊത്ത് ചിലവഴിച്ചു.ഇത്രനാളത്തെ ബന്ധത്തിനിടയിലെ ഏറ്റവും ദീർഘമായ കൂടിക്കാഴ്ച കൂടിയായിരുന്നു അത്.

ബാപ്പയുമൊത്തുള്ള ഊഷ്മളമായ സൗഹൃദത്തിന്റെ ഓർമകളിലൂടെ അദ്ദേഹം സഞ്ചരിച്ചു.സുഹൃത്തുക്കളെ വിളിച്ചു ‘എന്റെ സുഹൃത്തിന്റെ മകൻ വന്നിട്ടുണ്ട്’എന്നദ്ദേഹം പറയുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.കാരണം ബാപ്പയുടെ മരണശേഷം എംഎ യൂസുഫലി സാഹിബിന്റെ കൂടെ വീട്ടിൽ വന്നപ്പോൾ ബാപ്പയുടെ ഓർമ്മകൾ പറയുന്നതിനിടെ അദ്ദേഹവും കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു.അത്രയധികം ഗാഢമായ ഒരു ബന്ധമായിരുന്നു പിതാവുമായി അദ്ദേഹത്തിനുണ്ടായിരുന്നത്.

വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിൻറെ പിതൃതുല്യമായ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ സാധിച്ചത് അങ്ങേയറ്റം മനസ്സിനെ ആനന്ദഭരിതമാക്കുകയുണ്ടായി.അദ്ദേഹത്തിന് ദീർഘകാലം സമൂഹത്തിന് സേവനം ചെയ്യാനുള്ള ആഫിയത്തും ആയുസ്സും സർവശക്തൻ പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

 

 

 

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഉള്ളവന്റെ തണലിൽ ഇല്ലാത്തവനും വസിക്കട്ടെ….!

-ബഷീറലി ശിഹാബ് തങ്ങൾ (President, EMEA Institutions)