Breaking News
Home / News / സ്റ്റീഫൻ ഹോക്കിങ് വിട വാങ്ങിയിരിക്കുന്നു.

സ്റ്റീഫൻ ഹോക്കിങ് വിട വാങ്ങിയിരിക്കുന്നു.

– Sayyid Munavvar Ali Shihab Thangal

അതിപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞൻ എന്നതിനപ്പുറത്ത്,നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ രോഗാവസ്ഥയെ ലക്ഷ്യത്തിലെത്താനുള്ള നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന മഹത്തായ മനസ്സിന്റെ ഉടമ കൂടിയാണ് സ്റ്റീഫൻ ഹോക്കിങ്ങ്.ലോകത്തെ കീഴ്പ്പെടുത്താൻ കായികമായ ശക്തിയേക്കാൾ ആവശ്യം അനന്തമായ അറിവും അറിവിലൂടെയുള്ള അന്വേഷണവും കണ്ടെത്തലുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.
 
ചാർട്ടേഡ് ഫ്ലൈറ്റ് പോലും കൊടുത്തയച്ചു,ആ ക്ലാസ്സുകൾക്കും വാക്കുകൾക്കും വേണ്ടി കാതോർത്തിരിക്കുന്ന ഒരു സമൂഹത്തെ ലോകത്തെമ്പാടും സൃഷ്ട്ടിക്കാൻ സ്റ്റീഫൻ ഹോക്കിങ്ങിന് സാധിച്ചത് വിജ്ഞാനമാണ് മറ്റെല്ലാത്തിനേക്കാളും ഉത്‌കൃഷ്ടമായ ശക്തി എന്ന തിരിച്ചറിവായിരുന്നു.ആ ജീവിതത്തിന്റെ സന്ദേശവും മറ്റൊന്നായിരുന്നില്ല.സ്റ്റീഫൻ ഹോക്കിങ് എന്ന മനുഷ്യൻ നമുക്ക് ചുറ്റും ഒരത്ഭുതവും അപൂർവതയും ആകുന്നതും അതുകൊണ്ടാണ്.
 
വീല്ചെയറിലിരുന്ന് ശാസ്ത്രത്തിനും സമൂഹത്തിനും വലിയ സംഭാവനകളർപ്പിച്ച സ്റ്റീഫൻ ഹോക്കിങ്ങിൽ നിന്ന്,നമുക്ക് മുൻപിലുള്ള സമൂഹത്തിനും ലോകത്തിനും നാം നൽകുന്ന സംഭാവനകളെക്കുറിച്ചു ചിന്തിക്കാനേറെയുണ്ട്..

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ സന്ദർശിച്ചു

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ വീണ്ടും കാണാൻ സാധിച്ചു.നമ്മെ സംബന്ധിച്ചു ഏറ്റവുമധികം കുടുംബവുമായും വീടുമായും …