Breaking News
Home / Articles / മുഹമ്മദ് കാക്ക എന്ന പാണക്കാട്ടെ കാവൽകാരൻ

മുഹമ്മദ് കാക്ക എന്ന പാണക്കാട്ടെ കാവൽകാരൻ

-സ്വഫുവാൻ പുതുപ്പറമ്പ്

മുഹമ്മദ് കാക്ക എന്ന പാണക്കാട്ടെ കാവൽകാരൻ,ഇതൊരു അലങ്കാര വാക്കല്ല മറിച്ച് യാഥാർത്ഥ്യ വാക്യമാണ്.
എത്ര രാത്രികൾ കടന്നാലും ഇദ്ദേഹത്തിന് ഉറക്കം വരില്ല,ഉറങ്ങില്ല…
വർഷങ്ങളായി പാണക്കാട് സയ്യിദന്മാരുടെ വീടിന് കാവൽ നിൽക്കുന്നത് പോലെയാണ് ഇദ്ദേഹം ഇന്നും,

പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് ഇദ്ദേത്തെ കൂടുതൽ കാണാനാവുക,
വീടിന്റെ പരിസരങ്ങളിൽ നിന്ന് ചെറിയ ശബ്ദം കേട്ടാൽ പോലും ടോർച്ച് എടുത്ത് ഇറങ്ങി നടക്കും മുഹമ്മദ് കാക്ക… രാത്രികളെ അദ്ദേഹം പകലുകളാക്കി,പകലുകളെ അദ്ദേഹം രാത്രികളുമാക്കി ജീവിച്ചു.
പാണക്കാട് തങ്ങൻമാരുടെ ചെറിയകുട്ടികൾ പോലും മുഹമ്മദ് കാക്കയുടെ വാത്സല്യത്തിൽ വളർന്നവരാണ്,രാത്രികളിൽ കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വേണ്ട സാധനങ്ങൾ മുഹമ്മദ് കാക്ക വാങ്ങി കൊടുക്കും,

രാത്രി സമയങ്ങളിൽ അദ്ദേഹം മുറ്റത്ത് ഇറങ്ങി നടക്കും,സ്വന്തമായി കിടക്കാൻ ഒരു മുറി അദ്ദേഹത്തിനുണ്ടെങ്കിലും അദ്ദേഹം അത് ഉപയോഗിക്കില്ല,പാണക്കാട് ആരെങ്കിലും നേരം വൈകി വന്നാൽ വരാന്തയിൽ അദ്ദേഹം കിടക്കാൻ സൗകര്യം ഒരുക്കി കൊടുക്കും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്ത് കൊടപ്പനക്കൽ തറവാട്ടിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്,
പിന്നീട് നൂർമഹലിലേക്ക് മാറുകയായിരുന്നു.
ഉച്ചക്കും രാത്രിയുമുള്ള ഭക്ഷണം ഹമീദലി തങ്ങളുടെ വീട്ടിൽ നിന്നാണ് കഴിക്കുക.
ശമ്പളം വാങ്ങി ജോലി ചെയ്യുകയല്ല ഈ മനുഷ്യൻ,അത് കൊതിക്കാറുമില്ല,തങ്ങന്മാർ തരുന്നത് വാങ്ങും,മുഹമ്മദ് കാക്കയുടെ പണി കണ്ട് തങ്ങന്മാർ കണ്ടറിഞ്ഞ് കൊടുക്കുകയും ചെയ്യും.

പടച്ച റബ്ബ് അദ്ദേഹത്തിന്റെ എല്ലാ നന്മകൾക്കും തക്കതായ പ്രതിഫലം നൽകട്ടെ,അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍