Breaking News
Home / Articles / പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ആർജവമുള്ള വാക്കുകൾ

പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ആർജവമുള്ള വാക്കുകൾ

“കുട്ടികളെ വേറെ വേറെയാക്കി ഇരുത്തുന്നത് അധ്യാപകർ അംഗീകരിച്ചില്ലെങ്കിൽ ഇവിടെ എന്റെ ചിലവിൽ ഞാൻ പഠിപ്പിച്ചോളാം”

(പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ആർജ്ജവമുള്ള വാക്കുകൾ)
…………………………..

പാണക്കാട്ടെ യു.പി സ്കൂളിന്റെ മാനേജർ ഉമറലി ശിഹാബ് തങ്ങളായികുന്നു.ഹൈസ്കൂളിന്റേത് ഹൈദരലി ശിഹാബ് തങ്ങളും.എങ്കിലും കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് ഉമറലി ശിഹാബ് തങ്ങളായിരുന്നു.
കെ.ഇ.ആർ പരിഷ്കരണം വഴി വിവാദമായ കുട്ടികളെ ഒന്നിച്ചിരുത്തുന്നുണ്ടെന്ന പ്രശ്നത്തിന്റെ കാലം.എൽ.പി.സ്കൂളിൽ ആൺ-പെൺ കുട്ടികളെ ഒന്നിച്ചിരുത്തിയെന്ന വിവരം തങ്ങളുടെ കാതിലെത്തി. തങ്ങൾ ബന്ധപ്പെട്ടവരെ വിളിച്ച് കാര്യം അന്വോഷിച്ചു.നാട്ടുകാർ യോഗം കൂടി പത്തു പന്ത്രണ്ട് പേരടങ്ങുന്ന ഒരു നിവേദക സംഘം സ്കൂൾ ഹെഡ്മാസ്റ്റേഴ്സിന് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു.സംഘം എൽ.പി സ്കൂളിലെത്തി, സ്കൂൾ മതിലനിപ്പറത്ത് നിന്ന് സ്കൂൾ മാനേജറെ കണ്ടു.കണ്ടയുടനെ കാര്യം തിരക്കി.സംഘം പറഞ്ഞു:ഞങ്ങൾ ഹെഡ്മാസ്റ്ററെ കണ്ടു നിവേദനം സമർപ്പിക്കാൻ വന്നതാണ്.ഇവിടെ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഇടകലർത്തുന്നുണ്ടെന്ന് ഒരു പരാതി കേട്ടു.നിജസ്ഥിതി അറിയാൻ വന്നതാണ്.ഉടനെ മാനേജർ ചോദിച്ചു:നിങ്ങളെന്താ സ്കൂൾ പൂട്ടിക്കാൻ വന്നതാണോ..? എന്താ അങ്ങനെ ഇരുത്തിയാൽ..?
സംഘം തിരിച്ചു ചോദിച്ചു:അങ്ങനെയിരുത്താനെന്താ ഗവൺമെന്റ് ഓർഡറുണ്ടോ…?
എൽ.പി സ്കൂളിൽ നിവേദനം സമർപ്പിച്ച് സംഘം യു.പി സ്കൂളിലും ഹൈസ്കൂളിലും പോയി.അവിടുന്നൊക്കെ കുട്ടികളെ ഒരുമിച്ചിരുത്തില്ല എന്ന ഉറപ്പു സംഘത്തിനു കിട്ടി.
മദ്രസയിൽ വെച്ച് ഇക്കാര്യത്തിൽ ഉമറലി ശിഹാബ് തങ്ങൾ ഒരു യോഗത്തിൽ അരമണിക്കൂർ പ്രസംഗിച്ചു.മൈക്കൊന്നുമുണ്ടായിരുന്നില്ല.ഇത്രക്ക് തീക്ഷണമായ പ്രഭാഷണം തങ്ങളിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
“കുട്ടികളെ വേറെ വേറെയാക്കി ഇരുത്തുന്നത് അധ്യാപകർ അംഗീകരിച്ചില്ലെങ്കിൽ കുട്ടികളുടെ ടി.സി വാങ്ങണം.ഇവിടെ എന്റെ ചിലവിൽ മദ്രസയിൽ പഠിപ്പിക്കാം.അടുത്ത വർഷം ചേരാനുള്ള കുട്ടികളുടെ പേരും കൂടി വാങ്ങണം.ഇതിനെതിരെ പോരാടണം.”
ആൺ-പെൺ ഇടകലർന്നുള്ള വിദ്യാഭ്യാസം ദോഷം മാത്രമേ ചെയ്യൂ എന്ന് തങ്ങൾക്ക് നല്ല തിരിച്ചറിവുണ്ടായിരുന്നു.അതിനെതിരെ എന്തു വില കൊടുത്തും പോരാടണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ആർജ്ജവം കാണിച്ചു.

-സ്വഫുവാൻ പുതുപ്പറമ്പ്
Ph:8129634583

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

മജ്‌ലിസുന്നൂര്‍: ഹൃദയ ശുദ്ധീകരണത്തിന്റെ ആത്മീയ സദസ്സ്

-ഹസന്‍ സഖാഫി പൂക്കോട്ടൂര്‍