Breaking News
Home / Articles / ഉള്ളവന്റെ തണലിൽ ഇല്ലാത്തവനും വസിക്കട്ടെ….!

ഉള്ളവന്റെ തണലിൽ ഇല്ലാത്തവനും വസിക്കട്ടെ….!

-ബഷീറലി ശിഹാബ് തങ്ങൾ
(President, EMEA Institutions)

സമ്പന്നരും വലിയ വീട്ടിൽ താമസിക്കുന്നവരുമായ ആളുകൾ കൊടുക്കുന്ന ചെറിയ തുകകൾ ഒരുമിച്ചുകൂടുമ്പോൾ വലിയ തുകകളാവുന്നുവെന്നും അതുകൊണ്ടാണ് ഇ.എം.ഇ.എ കോളേജിലെ വിദ്യാർത്ഥികൾക്ക് ഇത്തരം പ്രവർത്തികൾ ചെയ്യാനായതെന്നും ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികൾ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച തുക കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടിന്റെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കുമ്മിണിപറമ്പിലെ ചിറ്റങ്ങാടൻ കദിയുമ്മയ്ക്കാണ് വീട് നൽകിയത്.

2004-2005 അദ്ധ്യയന വർഷത്തിൽ ഇ.എം.ഇ.എ കോളേജിൽ തുടക്കം കുറിച്ച “Shelter for the Needy” പദ്ധതി പ്രകാരം കോളേജ് സ്ഥിതി ചെയ്യുന്ന കുമ്മിണിപ്പറമ്പ് ഗ്രാമത്തെ കോളേജ് ദത്തെടുത്തിരിക്കുകയാണ്. കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധിയും ഉൾക്കൊള്ളുന്ന സെലക്ഷൻ കമ്മറ്റിക്ക് മുമ്പാകെ ലഭിച്ച അപേക്ഷകളിൽ നിന്ന് ആ വർഷത്തിലെ ഗുണബോക്താവിനെ തെരഞ്ഞെടുക്കുന്നു. വർക്ക് കോർഡിനേറ്റർ ആയ അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും സജീവമാണ്. നിർമ്മാണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത പഠന വകുപ്പുകളിലെ വിദ്യാർത്ഥികൾ വ്യത്യസ്ത ജോലി ചെയ്യുന്നു.അതു കൊണ്ട് കൂലിയിനത്തിൽ നല്ലൊരു തുക ലാഭിക്കാൻ കഴിയുന്നു. നിർമ്മാന സാമഗ്രികൾക്ക് വേണ്ടിയാണ് കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നത്.ഒരു വീടിന്റെ നിർമ്മാണ സാമഗ്രികൾക്ക് 4 ലക്ഷം വരെയാണ് ചിലവ് വരുന്നത്.

കഴിഞ്ഞ 13 വർഷത്തിനിടയിൽ ഓരോ വർഷവും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ ഒരു വിദ്യാർത്ഥി 40 ആളുകളെ എന്ന നിലയിൽ രണ്ട് ലക്ഷത്തി എട്ടായിരം ആളുകളെ ഇതിനകം സമീപിച്ചു കഴിഞ്ഞു അവരിൽ എല്ലാം സാമുഹൃസേവനത്തിന്റെ സന്ദേശം എത്തിക്കുകയും ഓരോരുത്തരിൽ നിന്നും പത്തു രൂപ വീതം ശേഖരിക്കുകയും ചെയ്തത് കൊണ്ടാണ് വീട് നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത്.

‘Shelter for the Needy’ എന്ന പദ്ധതിയിലൂടെ നിർമ്മിച്ച 8ാമത്തെ വീടിന്റെ താക്കോൽദാനം 28-03-18 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ആർജവമുള്ള വാക്കുകൾ

-സ്വഫുവാൻ പുതുപ്പറമ്പ് Ph:8129634583