Breaking News
Home / Articles / ലോകത്ത് ജീവനുള്ള എല്ലാ വസ്തുക്കളെയും ഒന്നിപ്പിക്കാവുന്ന ഏക ഘടകം വിശപ്പും ദാഹവുമായിരിക്കും

ലോകത്ത് ജീവനുള്ള എല്ലാ വസ്തുക്കളെയും ഒന്നിപ്പിക്കാവുന്ന ഏക ഘടകം വിശപ്പും ദാഹവുമായിരിക്കും

                             ലോകത്ത് ജീവനുള്ള എല്ലാ വസ്തുക്കളെയും ഒന്നിപ്പിക്കാവുന്ന ഏക ഘടകം വിശപ്പും ദാഹവുമായിരിക്കും. ഇന്ന്, ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് ദാഹിച്ചു വലഞ്ഞ, നടന്നു നീങ്ങാൻ പോലും പാടുപെടുന്ന ഒരു പക്ഷിയെ ശ്രദ്ധയിൽ പെട്ടത്. പതുക്കെ അതിനെ കൈകളിലെടുക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്ന ആദരണീയനായ സയ്യിദ് നാസർ ഹയ്യ്‌ ശിഹാബ് ശിഹാബ് തങ്ങളും അടുത്തേക്ക് വന്നു. അൽപ്പം വെള്ളം തങ്ങൾ അവർകൾ കൈകുമ്പിളിലാക്കി ആ പക്ഷിക്ക് പകർന്നു കൊടുക്കവേ, അത് ആർത്തിയോടെയാണ് അകത്താക്കിയത്. അല്പമൊന്ന് ആശ്വാസം ലഭിച്ച പക്ഷി മടിയോടെയാണ് ഞങ്ങളെ വിട്ട് പറന്നത്.

വേനലും അതുമൂലം ജലലഭ്യതക്കുറവുമുളള്ള ഈ സമയത്ത് ഇത്തരം ജീവജാലങ്ങൾ എത്ര മാത്രം കഷ്ടതകൾ അനുഭവിക്കുന്നുണ്ടാകുമെന്ന ചിന്ത അലോസരപ്പെടുത്തി. മുറ്റത്തോ തൊടിയിലോ ചെറിയ പാത്രങ്ങളിൽ പക്ഷി മൃഗാദികൾക്ക് ലഭ്യമാവുന്ന രീതിയിൽ നീർക്കുടങ്ങൾ സ്ഥാപിക്കണമെന്ന് അവിടെ കൂടിയ ആളുകളോടായി ബഹുമാനപ്പെട്ട തങ്ങൾ അവർകൾ തന്നെ പറയുന്നുണ്ടായിരുന്നു.

പലപ്പോഴും വലിയ മനുഷ്യരുടെ കണ്ണുകളിൽ പെടാത്ത ഇത്തരം ചെറിയ കാഴ്ചകൾ വലിയ ഉൾക്കാഴ്ചകൾക്ക് വഴി വെക്കും. ഒരു കുഞ്ഞു പക്ഷിയും ഓരോ കൂടിക്കാഴ്ചകളിലും ഓരോ അനുകരണീയ മാതൃകകൾ സമ്മാനിക്കാറുള്ള തങ്ങൾ അവർകളും ആണ് ഇന്നത്തെ ഓർമകളിലെ സുകൃതം. നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ

സ്നേഹപൂർവം
റാഷിദ് ഗസ്സാലി

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍